Wednesday, May 18, 2011

കല്പന


കല്പന 

കടല്‍ കടന്നെത്തുന്ന കടലാസ്സു തോണിക്ക്
കല്പന എന്ന് പേരുവിളിച്ചു
ഞാനല്ല...ആരോ ഒരാള്‍
തോണിയില്‍ തുഴയും
തുഴക്കാരനുമില്ല
പൊങ്ങിയും തങ്ങിയും
അതങ്ങനെ
ഞാനതിന്‍ അമരത്ത്
കൈനിവര്‍ത്തി
ആകാശകണ്ണുംനട്ട്
പ്രതീക്ഷയോടെ...നീ
നീ ഒരു മഴയായി പെയ്തിരുന്നെങ്കില്‍...
സന്ധ്യ

5 comments:

  1. കവിതയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. പക്ഷെ ഈ കവിതയില്‍ എന്തൊക്കെയോ അപൂര്‍ണ്ണത ഫീല്‍ ചെയ്തു. എന്റെ കുഴപ്പമാവാം. അവസാനത്തെ വരി നീയൊരു മഴയായി പെയ്തിരുന്നെങ്കില്‍ എന്ന് തന്നെയല്ലേ. അത് കഴിഞ്ഞ് താഴെയുള്ള സന്ധ്യ എന്നത് പെട്ടന്ന് കവിതക്കൊപ്പം വായിച്ച് കുറേ നേരം ഒന്നും മനസ്സിലാവാതെ മിഴിച്ചിരുന്നു. പിന്നെയാണ് ഒരു പക്ഷെ അത് എഴുത്തുകാരിയുടെ പേരാവാം എന്ന് ഊഹിച്ചത്. അങ്ങിനെയല്ല എങ്കില്‍ വീണ്ടും എനിക്ക് തെറ്റി

    ReplyDelete
  2. ബ്ലോഗിനെ ജാലകം , ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളില്‍ രെജിസ്റ്റര്‍ ചെയ്യൂ. ചെയ്തിട്ടില്ല എങ്കില്‍!

    ReplyDelete
  3. വായിച്ചു
    കവിതയെക്കുറിച്ച്
    അതികം അറിവില്ല
    ആശയം കുറച്ചുകൂടി
    വ്യക്തമാക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നു

    ReplyDelete
  4. കമന്റ് ഇടുമ്പോള്‍ ഉള്ള വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുക

    ReplyDelete