Tuesday, July 19, 2011
മുറിഞ്ഞ സ്വപ്നം
ഞാനിന്നുമുറങ്ങുന്നു
സ്വപനങ്ങള്‍ നീലതേയ്ച്ച
എന്റെ വെള്ളക്കുപ്പായത്തില്‍
മെല്ലെ....ചരിഞ്ഞ് കിടന്ന്...
ഇടക്ക് എവിടെന്നിന്നോ
ഒലിച്ചിറങ്ങുന്ന മുറവിളി...
അടുക്കണമത്രേ...
വെടുപ്പാക്കണമത്രേ....
ദൃശ്യഭാഷ്യങ്ങളുടെ ഫൈലുകള്‍...
ഓപ്പറേറ്റിംഗ്് സിസ്റ്റം സ്ലോ...
ഫൈല്‍ ഷേയര്‍ ആണുപോലും...
നിറങ്ങള്‍ മങ്ങുന്നു...
ആരവങ്ങള്‍...., രോദനങ്ങള്‍....
അനുഭവസാക്ഷ്യങ്ങള്‍....
എന്‍ഡോസള്‍ഫാനും ഉടമസ്ഥതയും...
കാലത്തനോപ്പം വളരുന്ന തലയും...
ഉറങ്ങുമ്പോഴും അടയാത്ത മിഴികളും...
ചിരി വൈകൃതമാക്കുന്ന നിഷ്കളങ്ക മുഖവും...
ചരിഞ്ഞിരിക്കാന്‍ മത്സരിക്കുന്ന വാര്‍ത്താവതാരണവും...
പിന്നെ ഒരുമധുര സംഗീതം..
വിവാഹമാണത്രെ...
ഒരുമിച്ച് ചുബിച്ച്...
പുഞ്ചിരിച്ചവര്‍ക്കൊപ്പം..
പാപ്പരാസികളുടെ ഉണര്‍ന്ന ക്യാമറകളും.
വീണ്ടും... ഞാനെന്റെ സ്വപ്നത്തിലേക്ക്...
അവന്റെ പുഞ്ചിരിയും....
എന്നെ കോതിപ്പിക്കുന്ന അവന്റെ ചുടും...
അയ്യോ... പോയി....
വീണ്ടും റിലെ ഔട്ട്..
അണ്ണാഹസ്സാരയോ... കിരണ്‍ബേഡിയോ....
പിന്‍സ്‌റ്റേജില്‍ തൊഗാഡിയയുടെ പ്രസംഗത്തിന്റെ മാറ്റോലി...
പൊയ്കണ്ണുമായി ലാദന്‍...
തോക്കുമായി ഒബാമ...
ആരാണ് തീവ്രവാദി?
വീണ്ടും ഫൈല്‍ ക്യുവില്‍ എന്റെ ചിത്രം..
ബെല്‍ട്ട് തേടുകയാണ്...
പെന്‍സിലെവിടെ? ടി. വി. ഓഫ് ചെയ്യടി....
ഓ!മെബൈലില്‍ പകലിന്റെ സ്‌കൂള്‍ ബെല്‍...
ഞാനുണര്‍ന്നു...
സ്വപ്‌നങ്ങളില്ലാത്ത ലോകത്തേക്ക്...
ഒരു നെടുവീര്‍പ്പ് ബാക്കിനിര്‍ത്തി!
എന്നു കാണും... ഞാന്‍ എന്റെ മുറിഞ്ഞ സ്വപ്്‌നം...
മുഴുവനായി...
കാത്തിരിക്കാം....
ഇനി ഒരു രാവിന്റെ അഗാധതകളില്‍....
സന്ധ്യ
Subscribe to:
Post Comments (Atom)
സാമൂഹ്യപ്രസക്തിയുള്ള കവിത.. നന്നായി. കൂടുതൽ എഴുതൂ
ReplyDeleteകവിതയില്‍ എല്ലാം അടങ്ങിയിരിക്കുന്നു.... ഇഷ്ടപ്പെട്ടു.. :))
ReplyDeleteഅണ്ണാഹസ്സാരയോ... കിരണ്‍ബേഡിയോ....
ReplyDeleteപിന്‍സ്‌റ്റേജില്‍ തൊഗാഡിയയുടെ പ്രസംഗത്തിന്റെ മാറ്റോലി...
പൊയ്കണ്ണുമായി ലാദന്‍...
തോക്കുമായി ഒബാമ...
ആരാണ് തീവ്രവാദി?
വീണ്ടും ഫൈല്‍ ക്യുവില്‍ എന്റെ ചിത്രം..
ബെല്‍ട്ട് തേടുകയാണ്...
പെന്‍സിലെവിടെ? ടി. വി. ഓഫ് ചെയ്യടി....
ആശയം കുറച്ചുകൂടി വ്യക്തമാക്കണം
എന്നാലെ വായനയുടെ സുഖം ലഭിക്കു
ആശംസകള്‍
യാഥാര്‍ഥ്യത്തിനും സ്വപ്നത്തിനുമിടയില്‍
ReplyDeleteവീതം വെക്കപ്പെടുന്ന നമ്മളോരുത്തരുടെയും ജീവിതം.
പരസ്പര വിരുദ്ധമെന്നു പലപ്പോഴും തോന്നുന്ന
അനേകം സംഭവങ്ങളുടെയും ദൃശ്യങ്ങളുടെയും നിറങ്ങളുടെയും
ശബ്ദങ്ങളുടെയും മണങ്ങഴുടെയും കൊളാഷെന്ന്
പുതിയ കാലം ജീവിതത്തെ വായിക്കുന്നു.
ഈ കവിത പോലെ.
നന്നായി. എഴുത്തു തുടരുക
ReplyDeleteപുറത്തേക്കു നോക്കൂ എന്ന്
ReplyDeleteഈ കവിത എന്നോട്..
അകത്തേക്ക് നോക്കൂ എന്നും
ഈ കവിത എന്നോട്..
nanmakal
ReplyDelete