Monday, July 11, 2011

ധനസഹായം

ഇരക്ക് ധനസഹായം!
തുകനിര്‍ണ്ണയം കഠിനം തന്നെ!!
പ്രായം അറിയണം!
കീഴ്ചുണ്ടിലെ പല്ലുളിയുടെ ആഴമറിയണം!
ഉടഞ്ഞമുലകളിലെ നഖപാടെണ്ണണം!
ഇടുപ്പെല്ലിന്റെ തകര്‍ച്ചയറിയണം!
വ്രണസ്രവമാപിനിയുടെ കൃത്യതയറിയണം!
അയ്യോ തീര്‍ന്നില്ല കേട്ടോ....
സമനിലക്കുമുണ്ട് നിശ്ചിത ഗ്രേഡിംഗ്!

തോണ്ടിയാലോന്ന്!
ഇടുപ്പെല്ലിന്റെ തേയ്മാനത്തിന് രണ്ട്!
4വയസ്സ്‌കാരിക്ക് മൂൂൂൂൂൂൂൂൂൂൂൂൂന്ന്!!!
ചത്താലോ? ആവോ?
ആശ്രിതര്‍ക്കെന്തെങ്കിലും വേണ്ടതല്ലെ?
അതു സമരപന്തലില്‍ പ്രഖ്യാപിക്കുമത്രെ!!

കഷ്ടം! സൗമ്യ പോയല്ലോ...
കുഞ്ഞ് പൊത്തിലും ചീഞ്ഞു...
ഇല്ലേല്‍ നിറഞ്ഞ സദസ്സില്‍
പദ്ധതി ഉദ്ഘാടനം പൊടിപൊടിച്ചേനെ
ഒരു പച്ചചിരിയില്‍ പച്ചതോപ്പിയും വച്ച്
പിഞ്ചുകുഞ്ഞിന്റെ കയ്യില്‍
ഒരുകെട്ട് പച്ചനോട്ട്!!
അല്ലപിന്നെ!!

അയ്യോ.....നോട്ടുകെട്ടിലെ ഗാന്ധിക്ക് കണ്ണില്ലേ?
കറുത്ത ഓട്ടയോ?
ഓട്ടനോട്ടിന് പകരം കിട്ടിയതോ...
ഒരൂരൂപ കഞ്ഞി!!

വ്വോ.......... വ്വോ............................
ഇനിയോരക്ഷരം വയ്യ!
ഓക്കാനിച്ചു വയ്യ!!!!!!!!
സന്ധ്യ

24 comments:

 1. ഇരക്ക് ധനസഹായം!
  തുകനിര്‍ണ്ണയം കഠിനം തന്നെ!!
  പ്രായം അറിയണം!
  കീഴ്ചുണ്ടിലെ പല്ലുളിയുടെ ആഴമറിയണം!
  ഉടഞ്ഞമുലകളിലെ നഖപാടെണ്ണണം!
  ഇടുപ്പെല്ലിന്റെ തകര്‍ച്ചയറിയണം!
  വ്രണസ്രവമാപിനിയുടെ കൃത്യതയറിയണം!
  അയ്യോ തീര്‍ന്നില്ല കേട്ടോ....
  സമനിലക്കുമുണ്ട് നിശ്ചിത ഗ്രേഡിംഗ്!

  സാംസ്കാരിക കേരളം എന്ന പേരുംനുണ ദയവ് ചെയ്തു ഇനിയും ആവര്‍ത്തിക്കരുത് .
  അമ്മയെയും പെങ്ങളെയും തിരിച്ചരിയാത്ത കാമാസ്ക്തിക്ക് എന്തുണ്ട് പോംവഴി
  ഇങ്ങനെ പോയാല്‍ കേരളം പെണ്ണിറച്ചി യുടെ ഹോള്‍സൈല്‍ മാര്‍ക്കറ്റ് ആവും

  ReplyDelete
 2. കമന്റിടുമ്പോള്‍ ഉള്ള വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുമല്ലോ
  സമയം കിട്ടുമ്പോള്‍ ഒന്ന് ഇതിലെയും വരണം
  വരണ്ട വഴി -
  www.sunammi.blogspot.com

  ReplyDelete
 3. തീച്ചൂടുള്ള ഈ വരികളില്‍ നമ്മുടെയെല്ലാം
  നിസ്സഹായതകള്‍. അടക്കിപ്പിടിച്ചു കല്ലായിപ്പോയ
  രോഷങ്ങള്‍.
  ദുരന്തങ്ങളുടെ ഈ മഴക്കാലത്ത്
  കതതുന്ന ഈ വരികള്‍ മേല്‍ക്കൂരയാവട്ടെ

  ReplyDelete
 4. എല്ലാം ചരക്കായി മാറുകയല്ലെ,,, ഭാവനകൊണ്ട് തീവ്രമായ വരികൾ.

  ReplyDelete
 5. .....നിറഞ്ഞ സദസ്സില്‍
  പദ്ധതി ഉദ്ഘാടനം പൊടിപൊടിച്ചേനെ
  ഒരു പച്ചചിരിയില്‍ പച്ചതോപ്പിയും വച്ച്
  പിഞ്ചുകുഞ്ഞിന്റെ കയ്യില്‍
  ഒരുകെട്ട് പച്ചനോട്ട്!!
  അല്ലപിന്നെ!!....

  ചൂടുള്ള വരികള്‍..!!
  ആത്മരോക്ഷം കൊണ്ട് അണപ്പല്ലു ഞെരിക്കാമെന്നല്ലാതെ ആരുണ്ടിവിടെ ചോദിക്കാന്‍..!
  കവിത ഇഷ്ട്ടായി.
  ആശംസകള്‍..!!

  ReplyDelete
 6. പ്റതിഷേധം തുളുംമ്പും വരികള്‍ നന്നായി...കവിത കൊള്ളാം ഇഷ്ടമായി...

  ReplyDelete
 7. ആനുകാലിക പ്രസക്തിയുള്ള ഈ വരികള്‍ക്ക് എന്‍റെ പ്രണാമം.
  സമയം കിട്ടുമ്പോള്‍
  (ഭ്രാന്ത്) ഇതും ഒന്ന് നോക്കണേ

  ReplyDelete
 8. ആദ്യം ആണ്‌ ഇവിടെ ..എല്ലാ പോസ്റ്റും
  ഒറ്റയടിക്ക് വായിച്ചു ..
  ഈ ബ്ലോഗ് വളരെ ഇഷ്ടം ആയി ...
  വിങ്ങുന്ന മനസ്സിന്റെ ചിന്തകള്‍
  മനോഹരം ആയി അവതരിപ്പിക്കാന്‍
  നിങ്ങള്ക്ക് ഇനിയും സമയം കിട്ടട്ടെ ...

  ബുദ്ധിമുട്ട് ഇല്ലെങ്കില്‍ അടുത്ത പോസ്റ്റ്‌ ഒന്ന്
  മെയില്‍ ചെയ്തു തരണം .
  സമയം പോലെ വായിക്കാം .ഇനി ഒരു
  മാസത്തേക്ക് നാട്ടില്‍ ആണ്‌ അവധിക്കു
  .ആശംസകള്‍ ..

  ReplyDelete
 9. നന്നായിരിക്കുന്നു കവിത...
  പീടനത്തിനു പകരം പണം കൊടുത്ത് ഒതുക്കി പീടിപ്പിച്ചവരെ മാന്യന്മാരാക്കുന്ന പുതിയ സംസ്കാരം...!

  ReplyDelete
 10. എല്ലാം വായിച്ചൂ ട്ടോ. റഷീദ് ആണു ചൂണ്ടിക്കാണിച്ചു തന്നത്. നന്ദി റഷീദ്.
  കവിതയില്‍ അക്ഷരങ്ങളില്‍ നല്ല തീയും ഉശിരും ഇനിയുമുണ്ടാവട്ടെ.

  ReplyDelete
 11. നല്ല കവിത. അടക്കി വെക്കാനാകാത്ത രോഷം.

  ReplyDelete
 12. തീവ്രമായ വരികൾ.

  ReplyDelete
 13. ഒരു സ്ത്രീയുടെ അമര്‍ഷം മുഴുവനും വരികളില്‍ കാണാം..കാലിക പ്രസക്തിയുള്ള കവിത..ആശംസകള്‍

  ReplyDelete
 14. അമര്‍ഷം മുഴുവന്‍ നിറച്ച് തീ തുപ്പുന്ന വരികള്‍..ഇന്നത്തെ അവസ്ഥയുടെ ഒരു നേര്‍ചിത്രം വരചിടുന്നതില്‍ കവി വിജയിച്ചു..ആശംസകള്‍..

  ReplyDelete
 15. ഭാഷ ഉഗ്രന്‍
  കൊള്ളേണ്ടിടത്തു തന്നെ കൊള്ളുന്നുണ്ട്..

  ReplyDelete
 16. ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് പോല്‍ വേട്ടക്കാര്‍ കരുത്തരാകുന്നത്.
  വജ്ര കാഠിന്യമുള്ള വരികള്‍..!!

  ReplyDelete
 17. തീർന്നില്ല,ഇനി സാക്ഷികളും വേണമത്രെ.. കഷ്ടം.
  തീവ്രമായ വരികൾ.നന്നായിട്ടുണ്ട്.
  ഇങ്ങനെയൊക്കെ പ്രതിഷേധിക്കാനേ നമുക്ക് കഴിയൂ.. അഭിനന്ദനങ്ങൾ.

  ReplyDelete
 18. റഷീദ്‌ ഭായ്‌ പറഞ്ഞാണ്‌ വന്നത്‌.
  മറ്റുള്ളവരുടെ ബ്ലോഗിൽ ലിങ്ക്‌ ഇടുന്നത്‌ ഒരു നല്ല കാര്യമല്ല എന്നറിയാം. ഇത്‌ എല്ലാവരും വായിക്കുന്നത്‌ നന്നായിരിക്കും എന്ന് തോന്നുന്നതു കൊണ്ട്‌ മാത്രമാണിടുന്നത്‌. സദയം ക്ഷമിക്കുക.

  http://www.boolokamonline.com/archives/3284

  subscription option (feedburner) വെച്ചാൽ നന്നായിരിക്കും. chintha, cyberjalakam തുടങ്ങിയ aggregator ഉകളിൽ register ചെയ്തിട്ടില്ലെങ്കിൽ, ചെയ്യുന്നത്‌ നന്നായിരിക്കും. കൂടുതൽ പേർക്ക്‌ വായിക്കാൻ അവസരം കിട്ടും.

  ആശംസകൾ.

  ReplyDelete
 19. word verification ശംഖുമുഖത്തോ, കോവളത്തിലോ താഴ്ത്തൂ..

  ReplyDelete
 20. റഷീദ്‌ ഭായ്‌ വഴിയാണ് ഇവിടെ വന്നത്. ഈ ബ്ലോഗ്‌ കാണാന്‍ വൈകിയതില്‍ സങ്കടം തോന്നുന്നു .... നല്ല രചനകള്‍ .... ഇനിയും ഒരുപാട് എഴുതൂ... എല്ലാ ആശംസകളും ...

  ReplyDelete
 21. കൊള്ളാം
  പുതിയ അവതരണം

  ആശസകള്‍

  ReplyDelete
 22. റഷീദ് വഴിയാണ് ഇവിടെ എത്തിയത്. വരികളിലെ തീവ്രത ഇവിടെ കൂടാന്‍ പ്രേരിപ്പിക്കുന്നു. കൂടുതല്‍ രചനകള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 23. കവിതയുടെ ചൂരും
  സാമൂഹിക പ്രതിബദ്ധതയുടെ ചൂടും
  പ്രതിഫലിക്കുന്ന കവിതകള്‍

  വീണ്ടും വീണ്ടും എഴുതുക. ആശംസകള്‍

  ReplyDelete