Friday, December 23, 2011

ഞാനെന്തുവേണ്ടൂ.....

എത്തിപിടിക്കുവാനായുമ്പോള്‍ പെട്ടെന്ന്
പൊട്ടിച്ചിരിച്ചു നീ മാഞ്ഞിടുന്നു.
പൊട്ടാത്ത വള്ളിയാല്‍ കെട്ടിയെന്നാലോ
പട്ടം കണക്കവേ പാഞ്ഞിടുന്നു.

കണ്ണിമചിമ്മാതെ കാത്തിരുന്നാലോ
കണ്ണേറെറിഞ്ഞു നീ വന്നിടുന്നു
കാര്‍മുകില്‍ കണ്ടുഞാന്‍ ഹരംപിടിച്ചെന്നാല്‍
കൃഷ്ണമൃഗം പോല്‍ കുതിച്ചിടുന്നു.


അരുതെന്നു ചൊല്ലി ഞാന്‍ പുറകേ..പിടിച്ചാല്‍
പുതുമഴ പെയ്തുനീ തോര്‍ന്നിടുന്നു
എതാണ് ശ്രേഷ്ഠമെന്നറിയാതെ ഞാനാ
മണ്ണോട് ചേര്‍ന്നങ്ങു ചാഞ്ഞിടുന്നു.

എന്തുണ്ടു വേണ്ടൂ നീ ചാരത്തണയുവാന്‍
അതറിയാതെ ഞാനിന്നു കാത്തുനില്‍പ്പു...
നിന്‍ കാവ്യമഞ്ഞിന്‍ ഇലപൊഴിച്ചീടുമീ
ആദ്രമാം ശിശിരത്തിന്‍ കാവ്യഭൂവില്‍

1 comment:

  1. "എന്തുണ്ടു വേണ്ടൂ നീ ചാരത്തണയുവാന്‍
    അതറിയാതെ ഞാനിന്നു കാത്തുനില്‍പ്പു...
    നിന്‍ കാവ്യമഞ്ഞിന്‍ ഇലപൊഴിച്ചീടുമീ
    ആദ്രമാം ശിശിരത്തിന്‍ കാവ്യഭൂവില്‍"

    നല്ല വരികള്‍ ...ഇനിയും എഴുതൂ ....

    ReplyDelete