Monday, July 11, 2011

ഒരു നേരം










എഴുതാന്‍ ഒരു സമയം പറഞ്ഞുതരാമൊ?
നിനക്ക് രാത്രി എന്നു പറയാം...
രാത്രി നിന്റെ സ്വന്തമല്ലേ?
നിന്റെ ഇഷ്ടങ്ങള്‍ക്ക് അത് പതിച്ചു നല്കാം
എനിക്കത് വയ്യല്ലോ!
ഒരു ചരടിന്ന് അതൊരുവന്ന് മറിച്ചു വിറ്റതല്ലേ,
അനുവാദത്തിന് മുട്ടുകുത്താന്‍ വയ്യ!
അഭിമാനക്ഷതം ആത്മാവിനത്രേ!

പകലോ?
അത് ജന്മാന്തരങ്ങള്‍ക്ക് മുമ്പ് എന്റെ മുത്തശ്ശി വിറ്റു
ഒരു മുഴം തുണിക്കും
ഒരു വയറു ചൊറിനും

ശപിച്ചു പോകും അവറ്റയെ!

ഇനിയെന്തു ബാക്കി?
എന്റെ വില്പനക്കു വയ്ക്കാത്ത ചിന്തയല്ലാതെ

അതിനിടക്ക് കട്ടു ഞാന്‍ മടുത്തു!

കഷ്ടം! എന്റെ പേനയും പേപ്പറും

കള്ളീ.. .യെന്നു വിളിക്കാതെ
കള്ളചിരിയോടല്ലാതെ!
എന്നെ അവ നോക്കാറെ ഇല്ല!

സന്ധ്യ

2 comments:

  1. ഇതെനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആത്മാവും ശരീരവും മനസ്സും സർഗ്ഗവാസനകളും എല്ലാം ആരൊക്കെയോ പകുത്തെടുത്തപ്പോൾ എല്ലാം അവഗണിച്ച് ഈ ബൂലോകത്തേക്ക് കടന്നു വന്ന നമ്മൾ ഭാഗ്യവാന്മാരണ്. അഭിനന്ദനങ്ങൾ,
    എന്റെ മിനിലോകത്തേക്ക് ക്ഷണിക്കുന്നു,
    http://mini-minilokam.blogspot.com/2011/07/blog-post.html

    ReplyDelete
  2. ഏകാന്തതയിൽ നിന്ന് രക്ഷപെടാൻ, പ്രതിഷേധം രേഖപ്പെടുത്താൻ വേണ്ടി മാത്രം എഴുതരുത്‌..
    എഴുത്തുന്നയാൾക്ക്‌ ഒരാശ്വാസമാകും..എഴുത്തിനാവില്ല..

    ReplyDelete